2013, ഫെബ്രുവരി 9, ശനിയാഴ്‌ച

സാത്താന്‍

ദൈവം  മനുഷ്യനെ  സൃഷ്ടിച്ചു .
സാത്താന്‍  ദൈവത്തെ വെല്ലുവിളിച്ചു; '' ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യനെ ഞാന്‍ തിന്മയിലേക്ക് നയിക്കുമെന്ന്‍ ''

സാത്താന്‍ ...!!
ദൈവം പറഞ്ഞതെന്ന പേരില്‍ മനുഷ്യന്‍ തന്നെ വിശ്വസിച്ചു പോരുന്ന തിന്മയുടെ പ്രതിരൂപം.
കറുത്തിരുണ്ട രൂപം,
ബലിഷ്ടമായ ശരീരം,
ചുവന്നു തുടുത്ത കണ്ണുകള്‍,
നീട്ടി വളര്‍ത്തിയ നഖങ്ങള്‍..

ഇതാണോ സാത്താന്‍....???

അല്ല... ഇതൊന്നുമല്ല സാത്താന്‍.. ഇങ്ങനെയല്ല സാത്താന്‍...
ഞാനിന്നലെ സാത്താനെ കണ്ടിരുന്നു.. ആളാകെ വിഷമത്തിലാണ്. എല്ലാരും അദ്ദേഹത്തെ വെറുതെ വെട്ടയാടുന്നുവത്രേ...!!
അച്ചന്മാര്‍, സഭയില്‍ വിശ്വസിക്കുന മാതാപിതാക്കള്‍ക്ക് പിറന്ന മുടിയന്മാരായ പുത്രന്മാരെ ശാസ്സിക്കുന്നു.....
" സാത്താന്റെ സന്തതിയെ നേര്‍വഴി പഠിക്കുവിന്‍..."

മന്ത്രവാദി പുങ്കവന്മാര്‍ ബാധ കയറിയ സ്ത്രീ-പുരുഷ രോഗികളെ ശാരീരക മര്‍ദനമേല്പ്പിച്ച് പറയുന്നു- " ചെകുത്താനെ ഒഴിഞ്ഞു പോ.."

ഉമ്മച്ചിമാരും ഉസ്താദുമാരും യഥാക്രമം മക്കളെയും ശിഷ്യഗണങ്ങളെയും അവരുടെ തെറ്റില്‍ ശാസ്സിക്കുന്നു :  "എടാ ശൈത്താനെ നിന്നെ ഞാനിന്നു ശരിയാക്കും.."


വിവിധ മതക്കാര്‍ ശൈത്താനെന്നും സാത്താനെന്നും ചെകുത്താനെന്നും പറഞ്ഞു ബുദ്ധിമുട്ടിക്കുനത് എന്റെയീ പാവം സുഹൃത്തിനെയാണ്.....
പുള്ളി ആകെ ഒരു തെറ്റെ ചെയ്തിട്ടുള്ളൂ.. സര്‍വശക്തനായ ദൈവത്തെ വെല്ലുവിളിച്ചു....
പക്ഷെ അന്ന് പുള്ളിക്കാരന്‍ വിചാരിച്ചിരുന്നില്ല മനുഷ്യന്മാര്‍ ഇത്ര അപകടകാരികള്‍ ആണെന്നു...

ചെറിയ വീട്ടുവഴക്കും
അടിപിടിയും
മോഷണവും
തുടങ്ങിയ ചെറുകിട തെറ്റുകളൊക്കെ മനുഷ്യന്റെ മേല്‍ അടിച്ചേല്‍പ്പിക്കണമെന്നേ പാവം സാത്താന്‍ വിചാരിച്ചുള്ളൂ..
പക്ഷെ,
     അഴിമതിയും
     ബലാല്‍സംഘവും
     കള്ളക്കടത്തും
     കള്ളപ്പണവും
ഒക്കെയായി മനുഷ്യര്‍ വന്‍കിട തിന്മകളിലേയ്ക്ക് കടക്കുമെന്ന് അയാള്‍ വിചാരിച്ചില്ല..
ഇപ്പൊ ദൈവം പോലും കൈവിട്ട മനുഷ്യനെ ഓര്‍ത്തു വിലപിക്കുകയാണ് നമ്മുടെ കഥാപാത്രം....
ചെകുത്താന് വഴി തെറ്റിക്കാവുന്നതിലും വലിയ തിന്മയുടെ വഴികള്‍ മനുഷ്യന്റെ പുതിയ കണ്ടുപിടുത്തങ്ങളുടെ ഫലമാണ് എന്നറിയാമായിരുന്നിട്ടും  എന്റെ സുഹൃത്തായ സാത്താനെ വിവിധ മതങ്ങളുടെ പേര് പറഞ്ഞു  ഇന്നും വേട്ടയാടുന്നു....

മനുഷ്യന്മാര്‍ ചെയ്യുന്ന പ്രവൃത്തിക്ക് പാവം സാത്താനെ ക്രൂശിക്കേണ്ടതുണ്ടോ ?
അല്ല ഉണ്ടോ ?

11 അഭിപ്രായങ്ങൾ:

  1. എന്തു തെറ്റു ചെയ്താലും മനുഷ്യന് പഴി ചാരാൻ ആരെങ്കിലുമൊക്കെ വേണ്ടെ...?
    സാത്താനാവുമ്പോൾ പ്രത്യേകിച്ച് കുഴപ്പമൊന്നും വരാനില്ല. എന്നാൽ എല്ലാ പഴിയും മൂപ്പിലാൻ തന്നെ അങ്ങ് ഏറ്റെടുത്തോളും...!!
    അങ്ങനെ ഒരു സൌകര്യം ദൈവം തമ്പുരാനായിട്ട് സൃഷ്ടിച്ച് തന്നിട്ടുണ്ടെങ്കിൽ പിന്നെ നമ്മളെന്തിനാ ബേജാറാവണെ സത്താറേ....?
    എഴുത്ത് നന്നായിരിക്കുന്നു...
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്‍റെ പ്രിയ സുഹൃത്തായ സാത്താന്‍ ഒരു സങ്കടം പറഞ്ഞപ്പോള്‍ അത് നിങ്ങള്‍ എല്ലാവരും അറിയണമെന്ന് തോന്നി.
      എന്റെ ആദ്യ രചനക്ക് അഭിപ്രായം പറഞ്ഞതിന് നന്ദി.
      ഇനിയും പ്രതീക്ഷിക്കുന്നു..........

      ഇല്ലാതാക്കൂ
  2. സാത്താന്‍ ചെന്ന് ദൈവത്തിന്റെ അടുക്കല്‍ പരാതി പറഞ്ഞത്രെ!
    “ദേ ഒരു കാര്യം പറഞ്ഞേക്കാം. ഈ കൊള്ളരുതാത്ത മനുഷ്യര്‍ എല്ലാ വേണ്ടാതനവും ചെയ്തിട്ട് എന്റെ പേരാ പറയുന്നത്. ഇനീം ഇത് തുടര്‍ന്നാല്‍ ഞാന്‍ സാത്താന്‍ സ്ഥാനം രാജിവയ്ക്കും”

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ സുഹൃത്തേ നിങ്ങള്‍ ദയവു ചെയ്ത് സാത്താന്‍ സ്ഥാനം രാജി വെയ്കരുത്.
      ഇനിയും പ്രതീക്ഷിക്കുന്നു...............

      ഇല്ലാതാക്കൂ
  3. സാത്താന്‍ പാവമല്ലേ സമീര്‍....
    വെറും അയ്യോ പാവി....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാത്താനും പാവമാണ്, സമീറും പാവമാണ്.......
      വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.........
      ഇനിയും പ്രതീക്ഷിക്കുന്നു.............

      ഇല്ലാതാക്കൂ
  4. കൊള്ളാം.
    രസകരം.
    കൂടുതൽ എഴുതാൻ ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം.. ചെകുത്താന്റെ പക്ഷത്തും ആളെത്തി..
    ആ ചിന്തയും രചനയും നന്നായിരുന്നു...
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  6. നമുക്ക് കണ്ണാടിയില്‍ നോക്കി ചോദിക്കാം :)

    മറുപടിഇല്ലാതാക്കൂ
  7. നമുക്ക് സാത്താനെ കല്ലെറിയാൻ സ-ഊദിയ വരെ പോകണോ ??
    നമ്മുടെ ഇടയിലെ ഒരു സാത്താൻ കല്ലെറിയാൻ ജംരയിൽ ചെന്നപ്പോൾ
    സാത്താൻ തിരിച്ച് ഇങ്ങോട്ടും ഒരേറ്
    എന്നിട്ട് ചോദിച്ചു പോലും
    "നീയ്യും എന്നെ കല്ലെറിയുകയാണോ??"
    നമുക്ക് സാത്താൻ മാരുടെ ഒരു സംഘടന തുടങ്ങാം !!!!

    മറുപടിഇല്ലാതാക്കൂ